Posts

Showing posts from December, 2022

മഹാ ശിവരത്രിയുടെ കഥ

Image
    കുംഭ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമുണ്ണാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രിയിലെ പ്രധാന ആചാരങ്ങളാണ് വൃതശുദ്ധിയോടെ ശിവപുജകളുമായി ഉപവസിക്കുന്നതും ഉറക്കമുളക്കുന്നതും . ഗുരുശാപം സ്ത്രീശാപം പോലുള്ള മഹാപാപങ്ങൾ പോലും ശിവരാത്രിവൃതം കൊണ്ട് ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. ശിവരാത്രി ആചാരിക്കുന്നതിന് പിന്നിൽ ഒന്നിലധികം കഥകൾ ഉണ്ടെന്ന് പറയപ്പെടുന്നു.  പാലാഴിമദന സമയത്ത് ഉയർന്ന് വന്ന കൊടും വിഷം, കാളകൂടത്തെ(ലോകം മുഴുവൻ ഇല്ലാതാകുന്ന വിഷം) പറ്റിയുള്ള ആശങ്കകളെ വിരാമമിട്ടുകൊണ്ട് പരമശിവൻ സ്വന്തം ഇഷ്ടപ്രകാരം സെവിച്ചു. ജീവൻ നഷ്ടലെടുമോ എന്നാ ഭയം കൊണ്ട് പാർവതി ദേവി പരമശിവന്റെ കഴുത്തിൽ മുറുക്കി പിടിച്ചതോടെ വിഷം ഉദരത്തിൽ എത്താതെ കണ്ടതിൽ താങ്ങി നിന്നു. വായിൽ നിന്ന് അന്ദരീക്ഷത്തിലേക്ക് പോകാതിരിക്കാൻ മഹാവിഷ്ണു പരമശിവന്റെ വായ പൊത്തിപിടിക്കുകയും ചെയ്‌തു എന്നാണ് ഐത്തീഹ്യം.  അങ്ങനെ മാരകവിഷത്തിന്റെ ബലമായി ഭഗവാൻ നീലകണ്ഠനായി.  ലോകരക്ഷക്കായി കൊടുംവിഷം ഏറ്റുവാങ്ങിയ പരമശിവന്റെ മഹാമാനസ്കത കണ്ടുവാണങ്ങിയ ദേവഗണങ്ങൾ അദ്ദേഹത്തിന് വിശബാധ ഏൽക്കാതിരിക്കാൻ ഉറക്കം വെടിഞ്ഞു പ്രാർത...