മഹാ ശിവരത്രിയുടെ കഥ


   

കുംഭ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമുണ്ണാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രിയിലെ പ്രധാന ആചാരങ്ങളാണ് വൃതശുദ്ധിയോടെ ശിവപുജകളുമായി ഉപവസിക്കുന്നതും ഉറക്കമുളക്കുന്നതും


. ഗുരുശാപം സ്ത്രീശാപം പോലുള്ള മഹാപാപങ്ങൾ പോലും ശിവരാത്രിവൃതം കൊണ്ട് ഇല്ലാതാകുന്നു എന്നാണ് വിശ്വാസം.


ശിവരാത്രി ആചാരിക്കുന്നതിന് പിന്നിൽ ഒന്നിലധികം കഥകൾ ഉണ്ടെന്ന് പറയപ്പെടുന്നു. 




പാലാഴിമദന സമയത്ത് ഉയർന്ന് വന്ന കൊടും വിഷം, കാളകൂടത്തെ(ലോകം മുഴുവൻ ഇല്ലാതാകുന്ന വിഷം) പറ്റിയുള്ള ആശങ്കകളെ വിരാമമിട്ടുകൊണ്ട് പരമശിവൻ സ്വന്തം ഇഷ്ടപ്രകാരം സെവിച്ചു. ജീവൻ നഷ്ടലെടുമോ എന്നാ ഭയം കൊണ്ട് പാർവതി ദേവി പരമശിവന്റെ കഴുത്തിൽ മുറുക്കി പിടിച്ചതോടെ വിഷം ഉദരത്തിൽ എത്താതെ കണ്ടതിൽ താങ്ങി നിന്നു. വായിൽ നിന്ന് അന്ദരീക്ഷത്തിലേക്ക് പോകാതിരിക്കാൻ മഹാവിഷ്ണു പരമശിവന്റെ വായ പൊത്തിപിടിക്കുകയും ചെയ്‌തു എന്നാണ് ഐത്തീഹ്യം. 

അങ്ങനെ മാരകവിഷത്തിന്റെ ബലമായി ഭഗവാൻ നീലകണ്ഠനായി.


 ലോകരക്ഷക്കായി കൊടുംവിഷം ഏറ്റുവാങ്ങിയ പരമശിവന്റെ മഹാമാനസ്കത കണ്ടുവാണങ്ങിയ ദേവഗണങ്ങൾ അദ്ദേഹത്തിന് വിശബാധ ഏൽക്കാതിരിക്കാൻ ഉറക്കം വെടിഞ്ഞു പ്രാർത്ഥനയോടെ വൃതം അനുഷ്ഠിച്ചു. ഈ ദിവസം ഓർമ്മക്കായി ഭക്തർ ശിവരാത്രി വൃതം എടുക്കുന്നു എന്ന് പറയപ്പെടുന്നു. 


മഹാദേവൻ തന്നെ വൃതത്തോടെ മഹാശിവരാത്രി ആചരിക്കാൻ പറഞ്ഞുയെന്ന് പറയപ്പെടുന്നു.


 ഭഗവാന്റെ നിർദേശപ്രകാരം ഭക്തർ നടത്തുന്ന വൃതാനുഷ്ടാനം എന്നാ രീതിക്കും അറിയപ്പെടുന്നു. ഏതാണ് ഒന്നാമത്തെ ഐതീഹ്യം.




എന്നാൽ ശിവപ്രവതി മാരുടെ വിവാഹം നടന്ന ദിനമായി ഇന്ത്യയിൽ പല ഇടതും ശിവരാത്രിയെ ആഘോഷിക്കുന്നു.

 ഈ വിശ്വാസപ്രകാരം ദേവീ-ദേവൻമാരുടെ വിവാഹം നടന്ന മംഗളദിനം എന്നാ പ്രാധാന്യം ആണ് ശിവരാത്രിക്ക് കൊടുക്കുന്നത്.

ശിവശക്തിയുടെ കൂടിച്ചേരൽ മുഹൂർത്തം എന്ന് കണക്കാക്കി ശിവരാത്രി ആഘോഷിക്കുന്നു. ഇതും ഒരു ഐതീഹ്യമായി പറയപ്പെടുന്നു.




ശിവഭാഗവാൻ ആദ്യമായി താണ്ഡവമാടിയ ദിനമായും പറയപ്പെടുന്നു.

പ്രപഞ്ജസൃഷ്ടിയുടെ നടന്നാമാടിയ ദിനമായി ശിവരാത്രിയെ പലരും വിശേഷിപ്പിക്കുന്നു.


 മഹാനടനത്തിൽ സൃഷ്ടി, സ്ഥിതി, സംഹാരത്തിലൂടെ പ്രപഞ്ജസൃഷ്ടി ഉണ്ടാകപ്പെട്ടു.

ഇതും ചില ഇടങ്ങളിൽ ഐതീഹ്യമായി പറയപ്പെടുന്നു.







ശിവൻ ജ്യോതി രൂപത്തിൽ പ്രത്യക്ഷപ്പെട്ട പുണ്യ മുഹൂർത്തം എന്നു മഹാശിവരാത്രിക്ക് പേരുണ്ട്.


 പ്രകാശരുപ്പത്തിൽ ബ്രമ്മാ-വിഷ്ണുവിനു മുന്നിൽ പരമശിവൻ പ്രത്യക്ഷമായതും അവരോട് പ്രകാശരുപ്പത്തിൽ തന്റെ ആദിയും അന്ധവും കണ്ടെത്താൻ പറഞ്ഞതും ഇതേ ദിനത്തിലാണ് എന്നും ഐതീഹ്യങ്ങൾ പറയപ്പെടുന്നു.





ശിവന്റെ ജ്യോതി-ലിംഗതിന്റെ ആദ്യന്തങ്ങൾ കണ്ടെത്താൻ ആകാതെ ബ്രമ്മാ-വിഷ്ണുമാർ തങ്ങളാണ് പ്രപഞ്ചത്തിലെ വലിയവർ എന്നാ അഹംഭവം വെടിഞ്ഞെന്നും വിശ്വാസം നിലനിൽക്കുന്നു.

ജ്യോതിരുപം പ്രകടമാക്കിയ ദിനമാണ് ശിവരാത്രിയുടെ ഐദീഹ്യം. ഏതാണ് ശിവരാത്രിയുടെ യഥാർത്ഥ കഥ എന്നും പറയുന്നു.


കലയുടെയും നാട്ട്യത്തിന്റെയും ദേവനായ മഹാദേവന്റെ അനുഗ്രഹം നിറഞ്ഞുനിൽക്കുന്ന മഹാശിവരാത്രി ദിനത്തിൽ പ്രശസ്ത ക്ഷേത്രങ്ങളായ കോണാർക്ക്, ഹജുറഹൊ, ചിതമ്പരം എന്നിവിടങ്ങളിൽ പ്രകൽഭരുടെ നൃതോത്സവങ്ങൾ നടക്കുന്നു...






എല്ലാപേർക്കും മഹാശിവരാത്രി ആശംസകൾ!





Love you💓

Peace☮


Do what you want, what you love. Limited time.

Ameer✌



Comments

Popular posts from this blog

ALGORITHM

Understanding Fellow beings!

REALME C35 with 50MB TRIPLE-CAMERA & 5000mAH BATTERY !